കോട്ടക്കല്‍: തദ്ദേശീയരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മൈലാടിയിലെ മാലിന്യ സംസ്കരണ പ്ളാന്‍റ് സാമൂഹികവിരുദ്ധരുടെ താവളമായി മാറി. പ്രധാന കവാടവും ചുറ്റുമതിലും തകര്‍ന്നിട്ടും അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമാണ്. മദ്യപന്മാരുടെയും മറ്റു ലഹരി മാഫിയകളുടെയും താവളമായി മാറിയ പ്ളാന്‍റും പരിസരവും പ്രദേശവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. തദ്ദേശീയരായ തൊഴിലാളികളെ ഉള്‍പ്പെടുത്തി കെട്ടിടത്തില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വിന്‍ഡ്രോ കമ്പോസിങ് സിസ്റ്റം പദ്ധതി കടലാസില്‍ ഒതുങ്ങിയതാണ് നഗരസഭക്ക് തിരിച്ചടിയായത്. ശേഖരിക്കുന്ന മാലിന്യം ദുര്‍ഗന്ധമുണ്ടാക്കാതെ വളമാക്കി മാറ്റുന്ന പദ്ധതിക്ക് നേരത്തെ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ചിറ്റൂര്‍, ആറ്റിങ്ങല്‍ നഗരസഭകളില്‍ നടപ്പാക്കി വിജയംകണ്ട പദ്ധതിക്കാവശ്യമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 90 ലക്ഷം രൂപയുടെ പദ്ധതിക്ക് ശുചിത്വമിഷന്‍, സര്‍ക്കാര്‍ അനുമതി ലഭിക്കണം. കെട്ടിടത്തിന്‍െറ താഴെ ഭാഗങ്ങള്‍ നവീകരിച്ച് നിലവിലെ തുരുമ്പ് പിടിച്ച യന്ത്രങ്ങളും പ്ളാസ്റ്റിക് മാലിന്യവും ഒഴിവാക്കണം. ഇതിന് കാലതാമസമെടുക്കും. പ്ളാന്‍റ് നവീകരണ പ്രവൃത്തികള്‍ക്ക് അടുത്തദിവസം തന്നെ തുടക്കമാകും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍. ശേഷം കെട്ടിടത്തില്‍ ഗ്രീന്‍ ബെല്‍റ്റ് പദ്ധതി നടപ്പാക്കുമെന്ന് നഗരസഭ സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു. വളപ്പില്‍ വിവിധ തരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ വിതരണം ചെയ്യുന്ന തൈകള്‍ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് നടുക. കമ്പോസിങ് സിസ്റ്റം പദ്ധതിക്ക് എത്രയുംവേഗം അനുമതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യഭീഷണിയെ തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തത്തെിയതോടെ രണ്ടുവര്‍ഷം മുമ്പാണ് സംസ്കരണശാല അടച്ചുപൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.