മലപ്പുറം: നഗരസഭയുടെ വാതക ശ്മശാനം സ്ഥിതി ചെയ്യുന്ന മുണ്ടുപറമ്പിലെ സ്ഥലത്ത് പുതിയത് സ്ഥാപിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഏഴുവര്‍ഷം മുമ്പ് സ്ഥാപിച്ച ശ്മശാനം സാമഗ്രികള്‍ കേടായതിനത്തെുടര്‍ന്ന് ഒരു മാസത്തിലധികമായി പൂട്ടിക്കിടക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്താന്‍ നല്ളൊരു തുക ചെലവാകുമെന്നതിനാലാണ് പുതിയതിനെക്കുറിച്ച് ആലോചിച്ചതെന്ന് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അറിയിച്ചു. 2008ല്‍ റെയ്ഡ്കോ കമ്പനിയാണ് 22 ലക്ഷം രൂപ ചെലവില്‍ വാതക ശ്മശാനം സ്ഥാപിച്ചത്. രണ്ട് വര്‍ഷം ഗാരന്‍റിയോടെ ഇവര്‍ നല്‍കിയ സാമഗ്രികള്‍ തകരാറില്ലാതെ അഞ്ച് കൊല്ലത്തോളം പ്രവര്‍ത്തിച്ചു. തകരാര്‍ വന്നതോടെ കഴിഞ്ഞവര്‍ഷം ഒരു ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രശ്നത്തിന് പൂര്‍ണ പരിഹാരമായില്ല. നഗരസഭക്കകത്തുനിന്നും പുറത്തുനിന്നുമായി ശരാശരി 15 മൃതദേഹങ്ങള്‍ ഓരോ മാസവും ഇവിടേക്ക് ദഹിപ്പിക്കാന്‍ കൊണ്ടുവരുന്നുണ്ട്. ശ്മശാനത്തിലെ ട്രോളി പ്രവര്‍ത്തനരഹിതമാണ്. ചിമ്മിനിയിലൂടെ പുക പുറത്തേക്ക് പോവുന്നില്ല. ബര്‍ണറിലെ സ്പാര്‍ക്കിങ് സ്വിച്ചും കേടായി. ബര്‍ണറിന് ചോര്‍ച്ചയുമുണ്ട്. ചേംബര്‍ അടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 11 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. എന്നാല്‍, 17 ലക്ഷം മുടക്കിയാല്‍ ആധുനിക സംവിധാനങ്ങളോടെ മറ്റൊന്ന് സ്ഥാപിക്കാമെന്ന് റെയ്ഡ്കോ അറിയിച്ചിട്ടുണ്ട്. ഒരു മാസം കൊണ്ട് പുതിയ വാതക ശ്മശാനം സ്ഥാപിക്കാനാവുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ബദല്‍ സംവിധാനമെന്നോണം ചൂളയൊരുക്കണമെന്ന പ്രതിപക്ഷ ആവശ്യവും അംഗീകരിച്ചു. പുതിയ വാതക ശ്മശാനം വന്നാലും ചൂള മാറ്റില്ല. യന്ത്രങ്ങള്‍ തകരാറിലാവുമ്പോള്‍ ഉപയോഗിക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.