കൂട്ടായി: എം.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം പൂട്ടിയിട്ട കടയില്‍ പുലിയുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി കട തുറന്ന് നോക്കിയപ്പോള്‍ കാട്ടുപൂച്ച. ഒടുവില്‍ പൂച്ച നാട്ടുകാരെയും ഉദ്യോഗസ്ഥരെയും കബളിപ്പിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടിനാണ് അടച്ചിട്ട കടയിലേക്ക് പുലി കയറിയതായി പ്രദേശവാസികള്‍ പറഞ്ഞത്. വാര്‍ത്ത പരന്നതോടെ കൂട്ടായിയിലേക്ക് ജനം ഒഴുകിയത്തെി. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ തിരൂര്‍ പൊലീസ് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി 12 മണിയോടെ സ്ഥലത്തത്തെിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കട തുറന്ന് കാട്ടുപൂച്ചയെ ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ വലയില്‍ കുടുക്കി. പുലിക്കുട്ടിയുടെ വലിപ്പമുള്ള എട്ട് വയസ്സുള്ള കാട്ടുപൂച്ചയാണ് കുടുങ്ങിയത്. നിലമ്പൂര്‍ ഡെപ്യൂട്ടി റെയിഞ്ച് ആര്‍.ആര്‍.ടി കെ.എ. അബ്ദുസ്സലാം, ബി.എഫ്.ഒമാരായ ഷിജു, മനോജ്, ഹസന്‍കുട്ടി, നിഥിന്‍, പാമ്പ് പിടുത്തക്കാരനായ പറവണ്ണ ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം കാണിച്ച കാട്ടുപൂച്ചയെ മെരുക്കി കയര്‍ വലയില്‍ ആക്കിയത്. എന്നാല്‍, കയര്‍കൊണ്ട് കെട്ടി വലയിലാക്കി കടക്ക് പുറത്ത് എത്തിച്ച കാട്ടുപൂച്ചയെ കാണാനും ഫോട്ടോ എടുക്കാനും ജനം മുന്നോട്ട് വന്നപ്പോള്‍ ഭയന്ന പൂച്ച കയര്‍ പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയും തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ പൊലീസില്ലാത്തതുമാണ് കാട്ടുപൂച്ച രക്ഷപ്പെടാനിടയാക്കിയത്. കടയില്‍ പുലി കുടുങ്ങി എന്ന വാര്‍ത്ത കേട്ട് തിരൂര്‍ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു. എന്നാല്‍, അവര്‍ വനം വകുപ്പിനെ വിവരമറിയിച്ച് സ്ഥലം കാലിയാക്കി. മാത്രമല്ല കൂട്ടായിയില്‍ സ്ഥിരമായുള്ള ഫ്ളയിങ് സ്ക്വാഡിന്‍െറ വാഹനം പോലും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.