മഞ്ചേരിയിലെ ഗ്യാസ് ഏജന്‍സികളില്‍ പരിശോധന; ക്രമക്കേട് കണ്ടത്തെി

മഞ്ചേരി: വിപണിയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനുള്ള ഇടപെടലിന്‍െറ ഭാഗമായി പാചകവാതക ഏജന്‍സികളില്‍ പൊതുവിതരണ വകുപ്പ് പരിശോധന നടത്തി. ഗംഗ ഗ്യാസ് ഏജന്‍സിയില്‍ നടത്തിയ പരിശോധനയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 18 കാലി സിലിണ്ടറുകള്‍ കുറവും 19 കി.ഗ്രാമിന്‍െറ 14 സിലിണ്ടറുകള്‍ അധികവും കണ്ടത്തെി. വിതരണം ചെയ്ത സിലിണ്ടറുകളുടെ ബില്ലില്‍ ഉപഭോക്താവിന്‍െറ ഒപ്പ് വാങ്ങണമെന്ന ചട്ടം പാലിക്കുന്നില്ളെന്നും പരിശോധകര്‍ കണ്ടത്തെിയ കൗണ്ടര്‍ ഫോയിലുകളില്‍ മിക്കതിലും ഒരാള്‍ തന്നെയാണ് ഒപ്പിട്ടിരിക്കുന്നതെന്നും വ്യക്തമായി. സ്ഥാപനത്തിന്‍െറ ഗോഡൗണില്‍ അംഗീകൃത സൂക്ഷിപ്പുകാരനെ നിയമിക്കുകയോ ഗോഡൗണ്‍ രജിസ്റ്റര്‍ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. ഡെലിവറി വാടക ബോര്‍ഡ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുകയോ പരാതി പുസ്തകം സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ ബൈപാസ് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗ്യാസ് ലാന്‍ഡ് എന്ന സ്ഥാപനത്തില്‍ 17 കി.ഗ്രാമിന്‍െറ മൂന്ന് സിലിണ്ടറുകളും 12 കി.ഗ്രാമിന്‍െറ ഏഴ് സിലിണ്ടറുകളും പത്ത് കാലി സിലിണ്ടറുകളും അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടത്തെി. ഇവ പിടിച്ചെടുക്കുകയും സ്ഥാപനം പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെയാണെന്ന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. താലൂക്ക് സപൈ്ള ഓഫിസര്‍ പി.ആര്‍. ജയചന്ദ്രന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എം. ജനാര്‍ദനന്‍, പി. അബ്ദുറഹ്മാന്‍, കെ. അബ്ദുല്‍ ഗഫൂര്‍, എ. സുല്‍ഫീക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.