തിരൂര്‍: ആഗസ്റ്റ് ആറിന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നാടിന് സമര്‍പ്പിക്കുന്ന തിരുനാവായ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി രണ്ട് ലക്ഷത്തോളം പേര്‍ക്ക് പ്രയോജനപ്പെടുമെന്ന് സി. മമ്മുട്ടി എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 42 കോടി രൂപ ചെലവില്‍ 2002ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് നിലവിലെ സര്‍ക്കാര്‍ 10 കോടി രൂപ കൂടി അനുവദിച്ചതിനത്തെുടര്‍ന്ന് മൊത്തം 52 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തിരുനാവായ, ആതവനാട്, മാറാക്കര, കുറ്റിപ്പുറം പഞ്ചായത്തുകള്‍ക്കാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുക. ആദ്യഘട്ടത്തില്‍ തിരുനാവായ, ആതവനാട് പഞ്ചായത്തുകള്‍ക്ക് വെള്ളം ലഭിക്കും. ചൊവ്വാഴ്ച മുതല്‍ വെള്ളം ശക്തമായി പമ്പ് ചെയ്തു തുടങ്ങും. എവിടെയെങ്കിലും ചോര്‍ച്ചയോ പൊട്ടലോ ഉണ്ടെങ്കില്‍ ഉടന്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിക്കണം. രണ്ട് മാസം വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുത്. കഴുകാനും മറ്റും വിരോധമില്ല. അതുകൊണ്ടുതന്നെ രണ്ട് മാസം ഫീസ് ഈടാക്കില്ല. ഉദ്ഘാടന ചടങ്ങിനുശേഷം വാട്ടര്‍ കണക്ഷനുള്ള ഫോമുകള്‍ വിതരണം ചെയ്യുകയും പൂരിപ്പിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് എം.എല്‍.എ പറഞ്ഞു. പട്ടര്‍നടക്കാവ് സാംസ്കാരിക നിലയം പരിസരത്ത് രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജല അതോറിറ്റി എ.ഇ സന്തോഷ്കുമാര്‍, തിരുനാവായ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഫൈസല്‍ എടശ്ശേരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.