കുന്തിപ്പുഴയില്‍നിന്ന് ഒമ്പത് അനധികൃത മണല്‍ തോണികള്‍ പിടികൂടി

പുലാമന്തോള്‍: കുന്തിപ്പുഴയില്‍നിന്ന് ഒമ്പത് അനധികൃത മണല്‍ കടത്ത് തോണികള്‍ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സി.ഐ കെ.എം. ബിജുവിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് തോണികള്‍ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 11 മുതല്‍ മൂന്ന് വരെയായിരുന്നു തോണിവേട്ട. ഏലംകുളം തോണിക്കടവില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അഞ്ച് തോണികള്‍. മുതുകുര്‍ശ്ശി പുഴയില്‍ മണലെടുത്തുകൊണ്ടിരിക്കെയാണ് നാലെണ്ണം പിടികൂടിയത്. പൊലീസിനെ കണ്ടയുടനെ മണലെടുപ്പുകാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിടികൂടിയവ റവന്യൂ വകുപ്പിന് കൈമാറി. ഏലംകുളം വില്ളേജ് ഓഫിസര്‍ എ. വേണുഗോപാലിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ അധികൃതര്‍ തോണികള്‍ നശിപ്പിച്ചു. മലപ്പുറം എ.ആര്‍ ക്യാമ്പില്‍നിന്നുള്ള സി.പി.ഒമാരായ ഷബീര്‍അലി, റിഷാദ്, സുനില്‍, ഫൈസല്‍, റിയാസ്, അനീഷ്, ബിനീഷ്, ജിയോ ജേക്കബ്, പ്രവീണ്‍, സക്കീര്‍ ഹുസൈന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. അനധികൃതമായി കണ്ടത്തെിയ മൂന്ന് ലോഡ് മണല്‍ പുഴയിലേക്ക് തിരികെ തള്ളിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.