മഴയെ പേടിച്ചു സെന്‍ട്രല്‍മുക്കാളിയിലെ വ്യാപാരികള്‍

വടകര: മഴയൊന്നു പെയ്താല്‍ വെള്ളം കയറി സെന്‍ട്രല്‍ മുക്കാളി ടൗണ്‍. ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറി ദുരിതം പേറുകയാണ് കച്ചവടക്കാരും, സാധനങ്ങള്‍ വാങ്ങാനും മറ്റും എത്തിയ സാധാരണക്കാര്‍. ഈ വേനല്‍ മഴയിലും പലയിടത്തും വെള്ളം കെട്ടി നിന്നിരുന്നു. വര്‍ഷങ്ങളായി മഴ സമയങ്ങളില്‍ കടകളില്‍ വെള്ളം കയറുന്നത് നിത്യസംഭവമാണ്. പലപ്പോഴും പഞ്ചായത് അധികൃതര്‍ ഇതിനെതിതിരെ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും ശാശ്വത പരിഹാരമില്ലാതെ അലയുകയാണ് കച്ചവടക്കാര്‍. മഴ കനത്താല്‍ പഴയ ദേശീയ പാതയിലൂടെ മുക്കാളി ടൗണിലേക്കുള്ള ഗതാഗതവും മുടങ്ങും. സെന്‍ട്രല്‍ മുക്കാളി വഴി റെയില്‍വേ ട്രാക്കിനു സമീപത്തൂടെ പോകുന്ന ഓവുചാല്‍ ചളിയും, അജൈവ മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നു വ്യാപാരികള്‍ പറയുന്നു. വര്‍ഷങ്ങളായുള്ള ഈ ദുരിതത്തിന് എന്ന് അറുതിവരും എന്നാണ് വ്യപാരികള്‍ ചോദിക്കുന്നത്. സ്കൂള്‍ പ്രവേശനം ഇന്ന് തുടങ്ങും ഏറാമല: ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ വര്‍ഷത്തേക്കുള്ള പ്രവേശനം തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ തുടങ്ങും. എട്ട് മുതല്‍ 10 വരെ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്കാണ് പ്രവേശനം. മലയാളം, സംസ്കൃതം, അറബിക്ക് ഭാഷകള്‍ പഠിക്കാന്‍ സൗകര്യമുണ്ട്. ഫോണ്‍: 9446329483.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT