മണിയൂര്‍: പഞ്ചായത്തിലെ ഇരുമ്പെൻറകണ്ടി- മുണ്ടന്‍ കണമല റോഡ് പ്രവൃത്തി പാറക്കല്‍ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. അര നൂറ്റാണ്ടു മുമ്പ് തോടന്നൂര്‍ േബ്ലാക്ക് നിര്‍മിച്ച റോഡിെൻറ ആരംഭവും അവസാന ഭാഗവും വിവിധ േപ്രാജക്ടുകളിലൂടെ ഗതാഗതയോഗ്യമാക്കിയപ്പോള്‍ മധ്യഭാഗം അവഗണനയിലായിരുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും പരിഗണിച്ചില്ല. പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ അനുവദിച്ചാണ് പ്രവൃത്തി തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡൻറ് എം.ജയപ്രഭ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് മെംബര്‍ എന്‍.കെ. ആനന്ദവല്ലി, പഞ്ചായത്ത് മെംബർമാരായ കെ.പി. കുഞ്ഞിരാമന്‍, നടുക്കണ്ടി വിജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. കുഞ്ഞികൃഷ്ണന്‍, പി.ടി.കെ. മുഹമ്മദലി, കെ.കെ. ചന്ദ്രന്‍, ആര്‍. പത്മനാഭന്‍, മനോജ് ചിരങ്കര, എം. രാമചന്ദ്രന്‍, ടി. നാണു, സി.കെ.അമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.