വഖഫ്​ സാമൂഹ്യ സുരക്ഷിതത്വത്തി​െൻറ വഴി ^എം.കെ.മുഹമ്മദലി

സോളിഡാരിറ്റി ചർച്ചസംഗമം കുറ്റ്യാടി: വഖഫ് സാമൂഹിക സുരക്ഷിതത്വത്തി​​െൻറ ദൈവിക വഴിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി. സോളിഡാരിറ്റി ജല സാക്ഷരത കാമ്പയി​​െൻറ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'വറ്റാത്ത ഉറവയാണ് വഖഫ്' എന്ന തലക്കെട്ടിൽ നടന്ന ചർച്ചസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളും മത പാഠശാലകളും മാത്രമല്ല ജനജീവിതത്തിന് ആധാരമായി വർത്തിക്കുന്ന കുടിവെള്ളം പോലുള്ളവയും വഖഫി​​െൻറ പരിധിയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി സിറ്റിസൺ ഫോറം ചെയർമാൻ പ്രഫ. വി. കുഞ്ഞബ്ദുല്ല, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഹാമിദ് സാലിം, കുറ്റ്യാടി മസ്ജിദ് ഖത്തീബ് ജഅ്ഫർ വാണിമേൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സിറാജുദ്ദീൻ ഇബ്നു ഹംസ സ്വാഗതവും ഏരിയ പ്രസിഡൻറ് ഒ.കെ. ഫൈറൂസ് നന്ദിയും പറഞ്ഞു. photo: kty1 'വറ്റാത്ത ഉറവയാണ് വഖഫ്' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ചസംഗമം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Tags:    
News Summary - solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.