ജൂനിയര്‍ ഷട്ട്​ല്‍ ടൂര്‍ണമെൻറ്

ജൂനിയര്‍ ഷട്ട്ല്‍ ടൂര്‍ണമൻെറ് കോഴിക്കോട്: തെക്കേപ്പുറം സ്‌പോര്‍ട്‌സ് ക്ലബിൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് പത്തറക്കല്‍ നിസാര്‍ മെമ്മോറിയല്‍ തെക്കേപ്പുറം ജൂനിയര്‍ ഷട്ട്ല്‍ ടൂര്‍ണമൻെറില്‍ അഷ്മര്‍-ഹംദല്‍ കൂട്ടുകെട്ട് ജേതാക്കളായി. കാള്‍ട്ടണ്‍ ഷട്ട്ല്‍ ക്ലബ് പ്രസിഡൻറ് സുഹൈല്‍ ടൂര്‍ണമൻെറ് ഉദ്ഘാടനം ചെയ്തു. സമാപന സംഗമത്തില്‍ കോർപറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.പി. ശ്രീകല വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ജില്ല ബാഡ്മിൻറണ്‍ അസോസിയേഷന്‍ നടത്തിയ ടൂര്‍ണമൻെറില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ വിജയികളായ തെക്കേപ്പുറം സ്‌പോര്‍ട്‌സ് ക്ലബ് അംഗങ്ങള്‍ പി.വി. സുബൈറിനെയും എം. ഹക്കീമിനെയും ആദരിച്ചു. പ്രസിഡൻറ് എന്‍. കുഞ്ഞമ്മു അധ്യക്ഷത വഹിച്ചു. എ.എം. കോയട്ടി, സെക്രട്ടറി എസ്.എം. സാലിഹ്, കണ്‍വീനര്‍ നജ എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: Shuttle Tournament Winners Trophy.jpg തെക്കേപ്പുറം സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച പത്തറക്കല്‍ നിസാര്‍ മെമ്മോറിയല്‍ തെക്കേപ്പുറം ജൂനിയര്‍ ഷട്ട്ല്‍ ടൂര്‍ണമൻെറ് ജേതാക്കള്‍ക്ക് കോർപറേഷന്‍ കൗണ്‍സിലര്‍ സി.പി. ശ്രീകല ട്രോഫി സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.