കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ലോറി പാര്‍ക്കിങ്ങിൻെറ മറവില്‍ അനധികൃത കെട്ടിട നിർമാണം. ഫേമസ് ബേക്കറ ിക്ക് മുന്‍വശമുള്ള കടലാസ് കച്ചവടകേന്ദ്രത്തിനു സമീപത്താണ് പ്ലാസ്റ്റിക് കൊണ്ട് മറച്ച് കെടിട നിർമാണം നടക്കുന്നത്. ചുമർ പൂർത്തിയായിട്ടുണ്ട്. ഇനി മേല്‍ക്കൂര നിർമാണമാണ് അവശേഷിക്കുന്നത്. പലപ്പോഴായി നിർമാണവേളയില്‍ മുന്നില്‍ ലോറി പാര്‍ക്ക് ചെയ്തും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അതിൻെറ മറവിലുമാണ് കെട്ടിട നിർമാണം തകൃതിയായി നടക്കുന്നത്. റോഡരികിലെ അനിയന്ത്രിത ലോറി പാര്‍ക്കിങ്ങുകൊണ്ട് ജനം പ്രയാസപ്പെടുന്ന വേളയിലാണ് ഇത്തരത്തില്‍ ബീച്ചിൻെറ പല ഭാഗങ്ങളിലായി അനധികൃതമായ നിർമാണ പ്രവൃത്തികള്‍ തുടരുന്നത്. കഴിഞ്ഞയാഴ്ച പരിസരത്തെ ലോറികള്‍ മാറ്റിയപ്പോഴാണ് ഇൗ നിർമാണങ്ങൾ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. ഫോട്ടോ അടിക്കുറിപ്പ്: Illegal Buliding Construction.jpg സൗത്ത് ബീച്ചില്‍ ഫേമസ് േബക്കറിക്ക് മുന്‍വശത്ത് പുരോഗമിക്കുന്ന അനധികൃത കെട്ടിട നിർമാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.