കെ.എസ്.ഇ.ബി ഉത്തരവ് പിൻവലിക്കണം ^താലൂക്ക് ജൈവ കർഷക സംഗമം

കെ.എസ്.ഇ.ബി ഉത്തരവ് പിൻവലിക്കണം -താലൂക്ക് ജൈവ കർഷക സംഗമം കോഴിക്കോട്: കർഷകർക്ക് വൈദ്യുതി സബ്സിഡി ലഭിക്കാൻ 30 സൻെറ് ഭൂമിയെങ്കിലും വേണമെന്ന കെ.എസ്.ഇ.ബി ഉത്തരവ് പിൻവലിക്കണമെന്നും 10 സൻെറ് ഭൂമിയെങ്കിലുമുള്ള എല്ലാ കർഷകർക്കും വൈദ്യുതി സബ്സിഡി അനുവദിക്കണമെന്നും കോഴിക്കോട് താലൂക്ക് ജൈവ കർഷക സംഗമം ആവശ്യപ്പെട്ടു. കേരള ജൈവ കർഷക സമിതി ജില്ല പ്രസിഡൻറ് ബാലകൃഷ്ണൻ ചേനോളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ഡോ. പത്മനാഭൻ ഊരാളുങ്കൽ, കെ. വിജയകുമാർ, സി. കൃഷ്ണകുമാർ, പി.വി. പ്രേമാനന്ദ്, വി. വേണുഗോപാൽ, കെ.കെ. ജയപ്രകാശ്, എം.പി. ബാബു, എം. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സുരേഷ് പുതിയ പാലം (പ്രസി.), എം.പി. ബോബിഷ് (സെക്ര.) പി. സത്യനാഥൻ (ട്രഷ.). പടം: jaiva karshaka sangamam.jpg കോഴിക്കോട് താലൂക്ക് ജൈവ കർഷക സംഗമം ബാലകൃഷ്ണൻ ചേനോളി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.