അംേഗാള നയതന്ത്ര വിദഗ്ധൻ എം.വി.ആർ കാൻസർ സൻെറർ സന്ദർശിച്ചു ചാത്തമംഗലം: അംഗോളയിൽ കാൻസർ ആശുപത്രി തുടങ്ങാനുള്ള സാ ധ്യതകൾ പഠിക്കുന്നതിൻെറ ഭാഗമായി അങ്കോളയുടെ നയതന്ത്ര വിദഗ്ധൻ ചൂലൂർ എം.വി.ആർ കാൻസർ സൻെറർ സന്ദർശിച്ചു. അംഗോളയുടെ യു.എ.ഇ എംബസിയിലെ കോൺസലർ സപ്പോർട്ട് കാർലോസ് സർദിനയാണ് എം.വി.ആർ കാൻസർ സൻെററിലെത്തി ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ തുടങ്ങിയവരുമായി ചർച്ച നടത്തിയത്. വൈസ് ചെയർമാൻ ഡോ. ഐഷ ഗുഹരാജ്, സെക്രട്ടറി കെ. ജയേന്ദ്രൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. ജയകൃഷ്ണൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.