പേരാമ്പ്ര: ടൗൺ പരിഷ്കരണ പ്രവൃത്തി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. സംസ്ഥാന പാതയിൽ കൈതക്കൽ മുതൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ മുൻവശം വരെ മൂന്നു കിലോമീറ്റർ ദൂരം റോഡും ഓവുചാലുകളും നടപ്പാതകളും നവീകരിക്കും. ഈ ഭാഗത്തുള്ള ആറു കലുങ്കുകൾ പൊളിച്ചുമാറ്റി പുതിയവ നിർമിക്കും. ടൈൽ പാകി കൈവരികൾ സ്ഥാപിക്കും. ചെമ്പ്ര റോഡ് ജങ്ഷനും വടകര റോഡ് ജങ്ഷനും വീതി കൂട്ടും. പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ആർ. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എമാരായ കെ. കുഞ്ഞമ്മത്, എ.കെ. പത്മനാഭൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത മനക്കൽ, ജില്ല പഞ്ചായത്തംഗം എ.കെ. ബാലൻ, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മത്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. സുനീഷ്, പഞ്ചായത്തംഗം ശ്രീധരൻ കല്ലാട്ട്, എൻ.പി. ബാബു, രാജൻ മരുതേരി, ടി. ശിവദാസൻ, പുതുക്കുടി അബ്ദുറഹിമാൻ, കെ. സജീവൻ, സഫ മജീദ്, വി.കെ. ഭാസ്കരൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ നമ്പ്യാർ സ്വാഗതവും അസി. എൻജിനീയർ പി.എസ്. ആരതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.