ഉള്ള്യേരി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ഭൂനികുതി അടച്ച ശീട്ട് ലഭിക്കുന്നതിനായി വില്ലേജ് ഓഫിസുകളിൽ അപേക്ഷകരുടെ തിരക്ക്. കൃഷിഭവൻ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ അപേക്ഷയുടെ കൂടെ 2018-19 ലെ നികുതി ശീട്ടാണ് ഹാജരാക്കേണ്ടത്. ഇത് ലഭിക്കാൻ വേണ്ടിയാണ് അപേക്ഷകർ കൂട്ടമായി വില്ലേജുകളിൽ എത്തുന്നത്. നൂറുകണക്കിന് ആളുകൾ ദിവസവും എത്തുന്നതോടെ വില്ലേജ് ഓഫിസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടി തകിടംമറിയുന്ന അവസ്ഥയാണ്. തിരക്കുകാരണം പഴയ നികുതി ശീട്ട് വാങ്ങിവെച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് വരാനാണ് ജീവനക്കാർ നിർദേശിക്കുന്നത്. അതിനാൽ, ഒന്നിൽ കൂടുതൽ തവണ അപേക്ഷകർ വില്ലേജ് ഓഫിസിൽ എത്തേണ്ട സാഹചര്യവുമുണ്ട്. രാവിലെ എത്തിയ അപേക്ഷകർക്കാവട്ടെ വൈകീട്ടോടെയാണ് തിരിച്ചുപോകാൻ കഴിയുന്നത്. അതേസമയം, വില്ലേജിലെ ഈ തിരക്ക് മറ്റ് ആവശ്യങ്ങൾക്കായി എത്തുന്ന അപേക്ഷകരെയും ജീവനക്കാരെയും പ്രയാസത്തിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.