കുറ്റ്യാടി കവലയിൽ അഞ്ചിടത്ത്​ പൈപ്പ് ചോർച്ച; ഉറവിടം കാണാൻ റോഡ് വെട്ടിപ്പൊളിച്ചത് രണ്ടിടത്ത്

കുറ്റ്യാടി: വാഹനത്തിരക്കേറിയ കുറ്റ്യാടി പ്രധാന കവലയിൽ അഞ്ചിടത്ത് പൈപ്പ് ചോർച്ച. വടകര റോഡ് കവാടത്തിൽ മൂന്നിടത്തും കോഴിക്കോട് റോഡ്, വയനാട് റോഡ് എന്നിവ ആരംഭിക്കുന്നിടത്തുമാണ് ചോരുന്നത്. പ്രസ്തുത ഭാഗങ്ങളിൽ റോഡ് കുഴിയുകയും ചെയ്തിട്ടുണ്ട്. ചോർച്ച കണ്ടെത്താൻ ബുധനാഴ്ച രാത്രി മണ്ണുമാന്തികൊണ്ട് കുഴിച്ചപ്പോൾ ഉറവിടം കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രി വീണ്ടും മറ്റൊരിടത്ത് കുഴിച്ചാണെത്ര കണ്ടെത്തിയത്. എന്നാൽ, മറ്റു രണ്ടിടങ്ങളിലെ ചോർച്ച തുടരുന്നുണ്ട്. എയർപോർട്ട് റോഡി​െൻറ ഭാഗമായ കുറ്റ്യാടി പാലം മുതൽ നാദാപുരം വരെ റോഡ് റബറൈസ് ചെയ്യുന്നതിന് ..........പഴയ പൈപ്പ് സിമൻറ് ലൈനുകൾ പുതിയ കാസ്റ്റ് അയേൺ പൈപ്പുകൾ............ ഇട്ടതാണ്. എന്നാൽ, മെയിൻ ലൈനല്ല പഴയ കണക്ഷൻ പൈപ്പുകളാണ് ചോരുന്നതെന്നാണ് കരാറുകാർ പറയുന്നത്. റബറൈസ് ചെയ്ത റോഡ് വെട്ടിപ്പൊളിച്ചാൽ പുനർനിർമിക്കാൻ കാലതാമസം എടുക്കും. വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചാൽ കോൺക്രീറ്റ് ചെയ്താണ് അടക്കുക. അത് എളുപ്പം ഇളകുകയും താഴ്ന്നുപോകുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.