തോടന്നൂർ: ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി തിരുവള്ളൂർ പഞ്ചായത്തിൽ വൃക്ഷത്തൈകൾ, കുറ്റിച്ചെ ടികൾ, ഔഷധ സസ്യങ്ങൾ എന്നിവ നട്ടു സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. തോടന്നൂർ യു.പി സ്കൂളിൽ ഹരിത കേരള മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.കെ. ലിസിത, ഹരിത കേരള മിഷൻ കോഓഡിനേറ്റർ പി. പ്രകാശ്, ആർ.കെ. ചന്ദ്രൻ, പി.കെ. ജീവാനന്ദൻ, വി.കെ. സുബൈർ, മഹേഷ് പയ്യട, കെ. വിശ്വനാഥൻ, മണലിൽ മോഹനൻ, ടി.പി. ബിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.