Posted On
date_range Updated On
date_range വീടുകളിൽ വെള്ളം കയറിയതിൽ പ്രതിഷേധിച്ച് കുട്ടികളുടെ നിൽപുസമരം
ബേപ്പൂർ: കനാലിലെ ചളി നീക്കം ചെയ്യാത്തതുകാരണം സമീപ പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിൽ പ്രതിഷേധിച്ച് കുട്ടികൾ നിൽപുസമരം നടത്തി.
നടുവട്ടം പടിഞ്ഞാറുഭാഗത്തെ തമ്പുരാൻപടി മുണ്ടകൻ കനാലിലെ ചളി നീക്കാത്തതിനെതിരെ ബേപ്പൂർ മണ്ഡലം ജവഹർ ബാലജന വേദിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ജവഹർ ബാലജനവേദി ബ്ലോക്ക് ചെയർമാൻ എൻ. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു.
പി. ദീപക് അധ്യക്ഷത വഹിച്ചു. കെ.ടി. ഷബാബ്, പി. സ്വാമിനാഥൻ, അലൻ ഹബീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.