മലപ്പുറം: എൻ.പി.ആർ പ്രവർത്തനങ്ങൾ ഒരു കാരണവശാലും മലപ്പുറം നിയോജക മണ്ഡലത്തിൽ അ നുവദിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെ ന്നും പി. ഉബൈദുല്ല എം.എൽ.എ. ‘അലയൻസ് എഗയ്ൻസ്റ്റ് സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ’െൻറ ആഭി മുഖ്യത്തിൽ മലപ്പുറത്ത് നടന്നുവരുന്ന ആസാദി സ്ക്വയറിെൻറ രണ്ടാം ദിവസം സംഘടിപ്പിച്ച ‘ശാഹീൻ ബാഗ്’ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലും എൻ.പി.ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സെൻസസ് പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്്. പല പ്രാദേശിക ഭരണകൂടങ്ങൾക്കും വിദ്യാലയങ്ങളിലേക്കും സർക്കുലർ അയച്ചിട്ടുണ്ട്. ഇതുമായി മുന്നോട്ടുപോയാൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ശാഹിൻ ബാഗ് സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിനു സ്ത്രീകളും കുട്ടികളും മലപ്പുറം നഗരത്തിൽ പ്രകടനം നടത്തി.
സാമൂഹിക പ്രവർത്തകൻ സി.കെ. അബ്ദുൽ അസീസ്, ന്യൂഡൽഹി വിമൺ മാനിഫെസ്റ്റോ സെക്രട്ടറി ജനറൽ ഡോ. ഷർനാസ് മുത്തു, എ.പി.സി.ആർ കേരള ചാപ്റ്റർ സെക്രട്ടറി സാദിഖ് ഉളിയിൽ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല, ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരള വൈസ് പ്രസിഡൻറ് ഫസ്ന മിയാൻ, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഷമീമ സക്കീർ, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥിനി റബീഹ അബ്ദുറഹീം, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിഷ, ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച ൈവകീട്ട് 4.30ന് ആസാദി സ്ക്വയറിൽ കാർട്ടൂണിസ്റ്റ് ബുഖാരി ധർമഗിരി ഫാഷിസത്തിനെതിരെ കാർട്ടൂൺ പ്രതിഷേധം നടത്തും.
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ കോടതിയുടെ ഇടപെടലുകളെ പ്രതീക്ഷാപൂര്‍വമാണ് ഇന്ത്യന്‍ ജനത നോക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച ശാഹീന്‍ബാഗ് സ്ക്വയര്‍ അനിശ്ചിതകാല സമരത്തിെൻറ രണ്ടാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലാന്‍ തുനിഞ്ഞവര്‍ കാല്ക്കല് വീഴും എന്നു പറഞ്ഞതുപോലെയുള്ള അനുഭവം പൗരത്വവിവേചനത്തിന് ശ്രമിച്ചവര്ക്കുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാംദിനത്തില്‍ പാലക്കാട്ടുനിന്നുള്ള പ്രവര്‍ത്തകരാണ് പങ്കെടുത്തത്. മുസ്ലിം യൂത്ത്ലീഗ് പ്രസിഡൻറ് ഗഫൂര്‍ കോല്‍ക്കളത്തില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്. ഹംസ, സി.പി. ചെറിയ മുഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി എന്നിവർ സംസാരിച്ചു. പാലക്കാട് ജില്ല ജനറല്‍ സെക്രട്ടറി പി.എം. മുസ്തഫ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ റിയാസ് നാലകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.