എലത്തൂർ: കുണ്ടൂപ്പറമ്പ് മേഖലകളിൽ മദ്യ- മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. വിദ്യാർഥികളെ കേന്ദ്രികരിച്ചാണ് വൻ തോതിൽ മയക്കുമരുന്നു വിൽപന നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിനും എലത്തൂർ െപാലീസിനും വിവരം ലഭിച്ചത്. വിദ്യാർഥികൾ ഉൾപ്പെടുന്ന വലിയ സംഘവും വിൽപനക്കാരായി നഗരങ്ങളിൽ എത്തുന്നുണ്ടെന്നും വിവരം ലഭിച്ചു. എലത്തൂർ സി.ഐ കെ.കെ. ബിജുവിൻെറ നേതൃത്വത്തിൽ പല ഭാഗങ്ങളിലും റെയ്ഡ് നടത്തി വാറ്റ് ചാരായം പിടികൂടിയിരുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ തണലിലാണ് മയക്കുമരുന്നു ലോബികൾ വിലസുന്നത്. യുവാക്കളെ കൂട്ടായ്മയിലേക്ക് അടുപ്പിക്കുന്നത് മയക്കുമരുന്നുകളാണ്. കൂടുതൽ ഇടപാടുകൾ സുരക്ഷിതമായി നടത്താമെന്ന വിശ്വാസവും ഇതുവഴി ലഭിക്കുന്നുണ്ടത്രെ. മക്കൾ മയക്കുമരുന്നു സംഘങ്ങളിൽ അകപ്പെട്ടിട്ടുണ്ടോയെന്ന ആശങ്ക രക്ഷിതാക്കൾതന്നെ പൊലീസുമായി പങ്കുവെച്ചിട്ടുണ്ട്. ഇരുചക്ര വാഹനമുൾപ്പെടെ നൽകിയാണ് സംഘം വിദ്യാർഥികളെ ഏജൻറുമാരാക്കി മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.