പേരാവൂർ: ടൗൺ വാർഡ് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പേരാവൂർ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും 14 ദിവസത്തേക്ക് പൂട്ടിയിടും. അവശ്യസാധനങ്ങൾ ഹോം ഡെലിവറിയിലൂടെ മാത്രം ലഭ്യമാക്കും. തിരിച്ചുവരുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ പേരാവൂർ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ ആറുമാസത്തേക്ക് ജോലി ചെയ്യാൻ അനുവദിക്കില്ല. ടൗണിൽ ഓട്ടോ /ടാക്സി പാർക്കിങ് 14 ദിവസത്തേക്ക് നിരോധിച്ചു. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും. ഓട്ടോ /ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ പൂർണവിവരം ഡ്രൈവർ എഴുതി സൂക്ഷിക്കണം. കണ്ടെയ്ൻമൻെറ് സോണുകളിൽ ജില്ല കലക്ടർ നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ തുടരും. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മുഴുവൻ പ്രവൃത്തികളും നിർത്തിവെച്ചു. കേളകം ടൗണിലും അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.