സ്​കൂൾ വിപണിയിൽ 'ഹാജർ' കുറവ്​

കോഴിക്കോട്: സ്കൂൾ തുറന്നില്ലെങ്കിലും പതിവുമുടക്കാതെ സ്കൂൾ വിപണി തുറന്നു. ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനാൽ പുസ്തക വിപണി സജീവമാണെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ബാഗ്, കുട തുടങ്ങിയ ലാഭമേറെയുള്ള വിപണികളിലൊന്നും അനക്കമില്ല. ഒാൺലൈൻ ക്ലാസുകളായതുകൊണ്ട് കുട്ടികൾക്കാർക്കും ബാഗും കുടയുമൊന്നും ആവശ്യമില്ലാത്തതാണ് വിപണിയിൽ ഒാളമില്ലാത്തതിനു വഴിവെച്ചത്. ലോക്ഡൗൺമൂലം പുതിയ ട്രെൻഡുകൾ ബാഗിലും കുടയിലുമൊന്നും പരീക്ഷിച്ചിട്ടുമില്ല. മേയിൽ സജീവമാകേണ്ട വിപണിയാണ് ജൂണിൽ തുറന്നത്. മുതലക്കുളത്ത് കൺസ്യൂമർഫെഡിൻെറ സ്കൂൾ വിപണിയിൽ വിദ്യാർഥികൾക്ക് ആവശ്യമുള്ളവയെല്ലാമുണ്ട്. ദിവസം ശരാശരി 75 പേർ ഉൽപന്നങ്ങൾ വാങ്ങുന്നതിനായി എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രധാനമായും നോട്ട് ബുക്കുകളാണ് വിറ്റുപോകുന്നത്. കോളജ് നോട്ടിന് 34 രൂപയും 200 പേജ് നോട്ട് ബുക്കിന് 24 രൂപയും 100 പേജ് നോട്ട് ബുക്കിന് 13 രൂപയുമാണ് വില. 278 രൂപ മുതൽ 488 രൂപവരെയാണ് കുടകളുടെ വില. 516 മുതൽ 1000 രൂപ വരെയുള്ള ബാഗുകളും വിൽപനക്കുണ്ട്. ദിവസവും ഒരു ലക്ഷം രൂപയുടെ കച്ചവടം കഴിഞ്ഞ വർഷം നടന്നിരുന്നെന്നും അതിൻെറ പകുതിപോലും ഇത്തവണയില്ലെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT