ആദരിച്ചു

തളിപ്പറമ്പ്: ലോക്ഡൗൺ കാലത്ത് തളിപ്പറമ്പ് നഗരത്തെ ഭംഗിയായി സംരക്ഷിച്ച നഗരസഭ ശുചീകരണ തൊഴിലാളികൾക്ക് ആദരം. ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിൻെറ നേതൃത്വത്തിലാണ് ഇവർക്ക് പ്രത്യേക ആദരം ഒരുക്കിയത്. ലോക്ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരുന്നപ്പോൾ നഗരത്തിൻെറ മുക്കും മൂലയിലും ശുചീകരണ പ്രവൃത്തിയിലായിരുന്നു നഗരസഭ ശുചീകരണ തൊഴിലാളികൾ. രണ്ടു മാസത്തിലധികം നഗരത്തെ മനോഹരമായി സൂക്ഷിക്കുന്നതിൽ ഇവരുടെ ശുചീകരണ പ്രവൃത്തി വഹിച്ച പങ്ക് മാതൃകാപരമാണ്. തളിപ്പറമ്പ് മാർക്കറ്റും മെയിൻ റോഡും ദേശീയപാതയോരവുമെല്ലാം ഇവർ വൃത്തിയായി പരിപാലിച്ചു. ഇത് പരിഗണിച്ചാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ 25 ശുചീകരണ തൊഴിലാളികൾക്കാണ് ആദരം ഒരുക്കിയത്. ഇവർക്കുള്ള പ്രത്യേക ഉപഹാരം ഡിവൈ.എസ്.പി വിതരണം ചെയ്തു. നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി നേതാക്കളായ വി. താജുദ്ദീൻ, ടി. ജയരാജ്, കെ. രമേശൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.