പുഴകളിലെ മാലിന്യം അഞ്ചിനകം നീക്കണം

തളിപ്പറമ്പ്: വളപട്ടണം, കുപ്പം പുഴകളിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അഞ്ചിന് മുമ്പ് ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം. ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുന്നതിൻെറ ഭാഗമായാണ് റവന്യൂ വകുപ്പിൻെറ നിർദേശം. പുഴകളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന മരം, പാറക്കഷണം, മറ്റു മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. വളപട്ടണം, കുപ്പം പുഴകളുടെ തീരത്തുള്ള പഞ്ചായത്തുകൾക്കാണ് ഇതുസംബന്ധിച്ച് ഉത്തരവ് കൈമാറിയത്. ശേഖരിക്കുന്ന മാലിന്യം ഡബ്ബിങ് യാർഡ് കണ്ടെത്തി അത്തരം മാലിന്യങ്ങൾ അങ്ങോട്ടേക്ക് മാറ്റണം. ശേഖരിക്കുന്നതിൻെറ വിവരങ്ങളെല്ലാം താലൂക്കുതല സമിതികൾക്ക് കൈമാറണം. അത്തരം സാധനങ്ങൾ പിന്നീട് ലേലം ചെയ്ത് വിൽക്കുമെന്ന് തളിപ്പറമ്പ് തഹസിൽദാർ സി.വി. പ്രകാശൻ അറിയിച്ചു. പഞ്ചായത്തുകൾ ആവശ്യപ്പെട്ടാൽ മാലിന്യ നീക്കത്തിന് വാഹനങ്ങൾ വിട്ടുനൽകും. അത്തരം വാഹനങ്ങൾ ഏർപ്പെടുത്താൻ വിവിധ സംഘടനകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും തഹസിൽദാർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.