വിവാദങ്ങളുണ്ടാക്കി വികസനം മുടക്കരുത് -ഐ.എൻ.എൽ

കൊടുവള്ളി: പന്നിയൂക്കിൽ റോഡ് തകർന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നടത്തുന്ന അപവാദ പ്രചാരണങ്ങൾ നാട്ടിലെ വികസനം തടസ്സപ്പെടുത്താൻ മാത്രമേ ഉപകരിക്കൂവെന്ന് ഐ.എൻ.എൽ കുറ്റപ്പെടുത്തി. ഫണ്ട്‌ നൽകിയ എം.എൽ.എയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അപഹാസ്യമാണെന്നും ലീഗ് കോപ്രായങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ഐ.എൻ.എൽ അഭിപ്രായപ്പെട്ടു. കൊടുവള്ളി മണ്ഡലം പ്രസിഡൻറ്‌ സി.പി. അബ്ദുല്ല കോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്‌ സി. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ്,‌ എം. ബഷീർ, സി.പി.സി. മുഹമ്മദ്,‌ തട്ടങ്ങൽ റഷീദ്‌ എന്നിവർ സംസാരിച്ചു. എം.കെ. ഇബ്രാഹിം സ്വാഗതവും സി.കെ. സലീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT