ലാപ്ടോപ്പു൦ ഇൻറർനെറ്റ് കണക്​ഷനും നൽകണം

കൊടുവള്ളി: കോവിഡിൻെറ പശ്ചാത്തലത്തിൽ അധ്യയന വർഷം ജൂൺ ഒന്ന് മുതൽ സ്കൂളുകളിൽ തുടങ്ങുന്നതിനു പകരം ഓൺലൈൻ ക്ലാസ് തുടങ്ങിയ സ്ഥിതിക്ക് ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സൗജന്യമായി ലാപ്ടോപ്പു൦ ഇൻർനെറ്റ് കണക്ഷനും നൽകാൻ നഗരസഭ ഭരണകൂടം തയാറാവണമെന്ന് മുനിസിപ്പൽ ഐ.എൻ.എൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എ൦.പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഒ.പി.ഐ. കോയ, സി.പി. നാസർ കോയ തങ്ങൾ, ഇ.സി. മുഹമ്മദ്, ഒ.പി .റഷീദ്, ഒ.ടി. സുലൈമാൻ, എ.പി. സിദ്ദീഖ്, മുജീബ് പട്ടിണിക്കര, ടി. ഫൈസിർ, ഒ.പി. സലീം, എൻ.സി. അസീസ് എന്നിവർ സംസാരിച്ചു. ഓവുചാലുകൾ ശുചീകരിച്ചു കൊടുവള്ളി: ആരാമ്പ്രം സോൾജിയേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ ആരാമ്പ്രം അങ്ങാടിയിലെ ഓവുചാലുകൾ ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് ക്ലബ് പ്രസിഡൻറ് റഷീദ് പുതിയോട്ടിൽ, സെക്രട്ടറി സക്കീർ ഹുസൈൻ മേനിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.