220 കെ.വി. ലൈനി​െൻറ എർത്ത് കമ്പി തകർന്നു ഇടിമിന്നൽ ഭീതിയിൽ കോയിലോട്​ ഗ്രാമം

220 കെ.വി. ലൈനിൻെറ എർത്ത് കമ്പി തകർന്നു ഇടിമിന്നൽ ഭീതിയിൽ കോയിലോട് ഗ്രാമം കൂത്തുപറമ്പ്: അരീക്കോട് -കാഞ്ഞിരോട് 220 കെ.വി. ലൈനിൻെറ എർത്ത് കമ്പി തകർന്നതിനെ തുടർന്ന് അപകട ഭീഷണിയിലായിരിക്കയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോട് ഗ്രാമം. മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ഇരുപതു വർഷം മുമ്പ് ആരംഭിച്ച 220 കെ.വി. െലെനാണ് ഒരു പ്രദേശത്തിൻെറ ഉറക്കംകെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിമിന്നലിൽ പ്രദേശത്തെ ആറ് വീട്ടുകാർക്കാണ് നാശം നേരിട്ടത്. ഇടിമിന്നൽ ഭീതിയിലാണ് ഈ ഗ്രാമം. എർത്ത് കമ്പി തകർന്നത് ആറ് മാസം മുമ്പ് അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പടുവിലാക്കാവിനു സമീപത്തെ കെ.പി. ജയേഷ്, കെ.കെ. ശ്രീകാന്ത്, ഉണ്ണികൃഷ്ണൻ നമ്പീശൻ എന്നിവരുടെ വീടുകളിൽ കാര്യമായ നാശനഷ്ടംതന്നെ സംഭവിച്ചിട്ടുണ്ട്. ജയേഷിൻെറ വീട്ടിലെ ഫ്രിഡ്ജ്, ഫാനുകൾ ഉപ്പെടെയുള്ള നിരവധി ഇലക്ട്രിക്കൽ ഉപകരണങ്ങൾ നശിച്ചു. 220 കെ.വി. ലൈനിലെ തകരാറാണ് വീടുകളിൽ ഇടിമിന്നൽ പതിക്കാനിടയാക്കിയതെന്ന് വീട്ടുകാർ ആരോപിച്ചു. സമീപത്തെ കെ.കെ. ശ്രീകാന്തിൻെറ വീട്ടിലെ മെയിൻ സ്വിച്ച് ഉൾപ്പെടെയുള്ളവ ഇടിമന്നലിൽ നശിച്ചു. വീടിന് സമീപത്തെ തെങ്ങ്, കവുങ്ങ്, വാഴകൾ എന്നിവയും നശിച്ചിട്ടുണ്ട്. അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. ഉണ്ണികൃഷ്ണൻ നമ്പീശൻെറ വീട്ടുചുമരിന് ഇടിമിന്നലിൽ കേടു പറ്റി. ഇലട്രിക് വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. ചിരുകണ്ടോത്ത്കൃഷ്ണൻ നമ്പ്യാർ, പി.എ. രജീഷ്, കെ. ഷനോജ് എന്നിവരുടെ വീടുകളിലെ ഉപകരണങ്ങളും കത്തിനശിച്ചു. നിരവധി പേർ കാർഷിക പ്രവൃത്തിയിലേർപ്പെടുന്ന പാടത്തു കൂടെയാണ് 220 കെ.വി. ലൈൻ കടന്നുപോകുന്നത്. എർത്ത് കമ്പി തകർന്നതോടെ പാടത്ത് പണിയെടുക്കുന്നവർപോലും അപകടഭീഷണിയിലാണുള്ളത്. 220 കെ.വി. ലൈനിൻെറ അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT