ആരോഗ്യ പ്രവർത്തകർക്കുനേരെ കൈയേറ്റം: പത്തോളം പേർക്കെതിരെ കേസ്

പയ്യോളി: നഗരസഭ ആരോഗ്യ പ്രവർത്തകരെ കൈയേറ്റം ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടക്കൽ നാലുസൻെറ് കോളനിയിലെ പത്തോളം പേർക്കെതിരെയാണ് നഗരസഭ സെക്രട്ടറി ഷെറിൻ ഐറിൻ സോളമ‍ൻെറ നിർദേശപ്രകാരം കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപിച്ചതിനും അകലം പാലിക്കാതെ ഒത്തുകൂടിയതിനും പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരവുമാണ് പയ്യോളി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽനിന്ന് ലോറിയിൽ പയ്യോളിയിൽ എത്തിയ ആളെ സൗകര്യം ഉറപ്പുവരുത്തി ഹോം ക്വാറൻറീനിൽ പ്രവേശിപ്പിച്ച് തിരിച്ചുവരുന്നതിനിടെയാണ് അയൽവാസികൾ സംഘമായെത്തി പയ്യോളി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫ്രാൻസിസ്, നഗരസഭ ജീവനക്കാരൻ എസ്.എസ്. വിശാഖ് എന്നിവരെ കൈയേറ്റം ചെയ്തത്. വീട്ടിൽ സമ്പർക്കവിലക്കിലാക്കിയ ആളെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് രാത്രി മണിക്കൂറുകളോളം തടഞ്ഞുവെച്ചു. നഗരസഭ ചെയർപേഴ്സൻ വി.ടി. ഉഷയും കൗൺസിലർ ചെറിയാവി സുരേഷ് ബാബുവും സ്ഥലത്തെത്തി. ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, സി.ഐ ബിജു, എസ്.ഐ സുനിൽ കുമാർ, എസ്.ഐ പി.പി. മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയാണ് ആരോഗ്യ പ്രവർത്തകരെ മോചിപ്പിച്ചത്. ഹോം ക്വാറൻറീനിൽ പ്രവേശിപ്പിച്ച ആളെ പിന്നീട് നഗരസഭ കോവിഡ് കെയർ സൻെററിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.