ആന്തൂരിൽ യുവമോർച്ച നേതാവി‍െൻറ വീടിനു ബോംബെറിഞ്ഞു

ആന്തൂരിൽ യുവമോർച്ച നേതാവി‍ൻെറ വീടിനു ബോംബെറിഞ്ഞു തളിപ്പറമ്പ്: ആന്തൂരിൽ യുവമോർച്ച നേതാവി‍ൻെറ വീടിനു നേരെ ബോംബേറ്. യുവമോർച്ച ജില്ല ട്രഷറർ മോറാഴ പണ്ണേരിയിലെ വി. നന്ദകുമാറി‍ൻെറ വീടിനു നേരെയാണ് ബോംബേറുണ്ടായത്. സി.പി.എമ്മുകാരാണ് സംഭവത്തിന് പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. തിങ്കളാഴ് ച രാത്രി 10.30 ഓടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘം ബോംബെറിയുകയായിരുന്നു. വീടി‍ൻെറ ഓട് പാകിയ മേൽക്കൂരയുടെ ഭാഗവും ജനലുകളും തകർന്നു. ആർക്കും പരിക്കില്ല. അഞ്ചംഗ സി.പി.എം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് നന്ദകുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എസ്.ഐ. സഞ്ജയ് കുമാറിൻെറ നേതൃത്വത്തൽ തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. വീട് ബി.ജെ.പി ജില്ല പ്രസിഡൻറ് ഹരിദാസ്, ജില്ല ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് പള്ളിക്കര പ്രസാദ് തുടങ്ങിയവർ സന്ദർശിച്ചു. photo: kng TLP Bomb: ബോംബേറിൽ തകർന്ന യുവമോർച്ച നേതാവിൻെറ വീട് എസ്.ഐ സഞ്ജയ് കുമാർ പരിശോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT