കരിക്കോട്ടക്കരി വില്ലേജിൻെറ പരിധി നിര്‍ണയം അശാസ്ത്രീയമെന്ന് ഇരിട്ടി: ആറളം, അയ്യന്‍കുന്ന് വില്ലേജ് വിഭജിച്ച് കരിക്കോട്ടക്കരി ആസ്ഥാനമായുള്ള പുതിയ വില്ലേജിൻെറ അതിര്‍ത്തി നിര്‍ണയത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യം. ആറളം വില്ലേജിൻെറ ഭാഗമായ എടൂര്‍, മാഞ്ചോട്, വിയറ്റ്നാം ഭാഗങ്ങളാണ് കരിക്കോട്ടക്കരി വില്ലേജിലേക്ക് ചേര്‍ത്തിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. ആറളം വില്ലേജിൻെറ ആസ്ഥാനം എടൂരാണ്. എടൂരിൻെറ ഒരു ഭാഗമാണ് കരിക്കോട്ടക്കരിയിലേക്ക് ചേര്‍ത്തിരിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നതാണ്. വിയറ്റ്നാം വാര്‍ഡിൻെറ ഭാഗമായ ചതിരൂര്‍, പരിപ്പുതോട്, പുതിയങ്ങാടി ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന മേഖല എടൂരാണ്. ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ ഏറെയുള്ള പ്രദേശം കൂടിയാണിത്. യാത്രാസൗകര്യം തീരെ കുറവായതിനാല്‍ ഈ പ്രദേശങ്ങള്‍ ആറളം വില്ലേജില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിലും വൈസ് പ്രസിഡൻറ് കെ. വേലായുധനും ജില്ല കലക്ടര്‍ക്കും ഇരിട്ടി തഹസില്‍ദാര്‍ക്കും നിവേദനം നല്‍കി. ആറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുവന്നു. പുതിയ അതിർത്തി നിർണയം പിന്നാക്ക മേഖലയിലെ ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനമാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. തീരുമാനം മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ലീഗിൻെറ തീരുമാനം. യോഗത്തില്‍ എന്‍. മുഹമ്മദ്, പി.കെ. മൂസ്, മുഹമ്മദ് നിയാസ്, ടി. സമീര്‍, റൈഹാനത്ത് സുബി, കെ. അയ്യൂബ്, ടി.എസ്. ജുനൈദ്, കെ. അഫ്നാസ്, പി. നിസാം എന്നിവര്‍ സംബന്ധിച്ചു. പരിധിനിര്‍ണയത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന്് ജനാധിപത്യ കേരള കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജയ്സണ്‍ ജീരകശ്ശേരി, ടി.എസ്. സ്‌കറിയ, ഇ.ഡി. ആൻറണി, ജോര്‍ജ് അടുപ്പുകല്ലുങ്കല്‍, കുര്യന്‍ താഴപ്പള്ളി, ജോണ്‍ കൈനിക്കര, ഷിജു ഇരിട്ടി, രഘു എടക്കാനം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.