ഇറങ്ങിപ്പോക്ക് നടത്തി

കടലുണ്ടി: എം.പി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കടലുണ്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് കോൺഗ്രസ് അംഗങ്ങൾ . ഗ്രാമപഞ്ചായത്തിന് എം.കെ. രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് നാലു പ്രവൃത്തികൾക്ക് തുക അനുവദിച്ചിരുന്നു. ഇതിൻെറ ഭരണാനുമതിക്കായുള്ള ചർച്ചയിൽ പന്ത്രണ്ടാം വാർഡിലെ നമ്പുറത്ത് നടപ്പാതക്ക് അനുമതി നൽകാത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അംഗങ്ങളായ ഹെബീഷ് മാമ്പയിൽ, ഷാഹിദ് കടലുണ്ടി , സി.പി.വത്സല എന്നിവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. എം.പി ഫണ്ട് വിനിയോഗിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT