താമരശ്ശേരി: കാര്‍ഷിക വകുപ്പ് സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ജില്ലതല കാഷ് അവാര്‍ഡിന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടും നാദാപുരം ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം രണ്ട് ലക്ഷവും ഒരു ലക്ഷം രൂപയുമാണ് അവാര്‍ഡ്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വിഷന്‍ 2020 പദ്ധതിയില്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തതയും ജൈവകൃഷി പ്രോത്സാഹനവും ഉള്‍പ്പെടുത്തി ഹരിതാഭം എന്ന പ്രത്യേക പദ്ധതി രൂപവത്കരിച്ചാണ് കാര്‍ഷിക പ്രോജക്ടുകള്‍ തയാറാക്കിയത്. ഇക്കോ ഷോപ് വഴി കൃഷിക്കാവശ്യമായ വിത്തിനങ്ങള്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് കര്‍ഷകര്‍ക്കുതന്നെ നല്‍കി വരുന്നു. സമീപ പഞ്ചായത്തുകള്‍ക്കാവശ്യമുള്ള വിത്തിനങ്ങളും ഇവിടെ ഉല്‍പാദിപ്പിച്ചു നല്‍കി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഹരിതാഭം പദ്ധതിയില്‍ 28 ലക്ഷം രൂപയാണ് വകയിരുത്തിയത്. സമ്പൂര്‍ണ പച്ചക്കറി സ്വയംപര്യാപ്തത, തരിശുരഹിത ഗ്രാമ പഞ്ചായത്ത്, ഗുണമേന്മയുള്ള തദ്ദേശീയ വിഭവങ്ങളുടെ ശേഖരണവും വിപണനം എന്നിവയാണ് വിഷന്‍ 2020 പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നത്. സ്കോളർഷിപ് തുകയിൽനിന്ന് ആംബുലൻസ് വാങ്ങാൻ സഹായം മുക്കം: പഠനമികവിനായി കിട്ടിയ സ്കോളർഷിപ് തുകയിൽ നിന്ന് 2000 രൂപ ആംബുലൻസ് വാങ്ങാനായി നൽകി സഹോദരങ്ങൾ. മുക്കം കുന്നുമ്മൽ ഷാജികുമാറിൻെറയും ശാന്തയുടെയും മക്കളായ അജൽഷയും അബിഷയുമാണ് മുക്കം മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് പണം ഏൽപിച്ചത്. ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. കാരാടി ജുമാമസ്ജിദിൻെറ ഒരുഭാഗം റോഡിന് വിട്ടുനൽകി താമരശ്ശേരി: കാരാടി -വരട്യാക്കിൽ റോഡ് വീതി കൂട്ടുന്നതിൻെറ ഭാഗമായി പതിറ്റാണ്ടുകൾ പഴക്കമുള്ള കാരാടി ജുമാമസ്ജിദിൻെറ ഒരു ഭാഗം പൊളിച്ചുനീക്കാൻ ജുമാമസ്ജിദ് കമ്മിറ്റി അനുമതി നൽകി. 1910ൽ കാരാടിയിലെ പൗരപ്രമുഖനായിരുന്ന മാഹിൻ ഹാജി പള്ളി നിർമിക്കാനായി ഈ സ്ഥലം സൗജന്യമായി നൽകിയതായിരുന്നു. പിന്നീട് 1975-80 കാലഘട്ടത്തിൽ പള്ളി പുനർ നിർമിക്കുകയും ചെയ്തു. കാരാടിയിൽ ബസ് സ്റ്റാൻഡ് വന്നതോടെ ഈ റോഡ് കൂടുതൽ തിരക്കുള്ളതായി മാറുകയായിരുന്നു. റോഡിൻെറ ഒരു ഭാഗത്ത് പള്ളിയും മറുഭാഗത്ത് വ്യാപാര സ്ഥാപനങ്ങളുമാണ്. വ്യാഴാഴ്ച പള്ളിയുടെ ഒരുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് െപാളിക്കൽ ആരംഭിച്ചു. Photo: Thu_Thamarassery50.jpg റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി കാരാടി ജുമാമസ്ജിദിൻെറ ഒരുഭാഗം െപാ ളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.