കാൻസർ സെൻറർ അഭയകേന്ദ്രമാക്കുന്നതിനെതിരെ നിൽപ്​സമരം

കാൻസർ സൻെറർ അഭയകേന്ദ്രമാക്കുന്നതിനെതിരെ നിൽപ്സമരം മാവൂർ: തെങ്ങിലക്കടവിലെ കാൻസർ സൻെറർ ഭൂമിയും കെട്ടിടങ്ങളും കോഴിക്കോട് കോർപറേഷൻ പരിധിയിൽ അലഞ്ഞു നടക്കുന്നവരെ സ്ഥിരമായി താമസിപ്പിക്കാനുള്ള അഭയ കേന്ദ്രമാക്കാനുള്ള നടപടിക്കെതിരെ മാവൂർ പഞ്ചായത്ത്‌ യു.ഡി.വൈ.എഫ് കമ്മിറ്റി നിൽപ് സമരം സംഘടിപ്പിച്ചു. കാൻസർ സൻെററിന് മുന്നിൽ നടന്ന സമരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ഒ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ യു.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, ട്രഷറർ സി.ടി. ഷരീഫ്, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് ശാക്കിർ പാറയിൽ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് പി.ടി. അസീസ് സ്വാഗതവും സജി മാവൂർ നന്ദിയും പറഞ്ഞു. നോമ്പ് കാല പച്ചക്കറി വിലയിടിവ്: കർഷകരെ ദുരിതത്തിലാക്കുന്നു കൊടിയത്തൂർ: നോമ്പ് കാലത്ത് പ്രധാനമായും ഉപയോഗിക്കുന്ന പച്ചക്കറികളായ ചിരങ്ങ, പയർ, പടവലം, കുമ്പളം എന്നിവക്ക് വിലയിടിഞ്ഞത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. മലയോര മേഖലയില്‍ വയലുകളിലും പറമ്പിലുമായി ഏക്കർ കണക്കിന് സ്‌ഥലത്താണ്‌ കര്‍ഷകര്‍ കൃഷി നടത്തുന്നത്‌. മുമ്പ് കിലോക്ക് മുപ്പതും നാൽപതും രൂപ വിപണിയിൽ ലഭിക്കുന്ന ഈ പച്ചക്കറികൾ ഇപ്പോൾ എടുക്കാനാളില്ലെന്ന് കർഷകർ പറയുന്നു. നോമ്പുകാലം മുന്നിൽ കണ്ട് കൃഷി ചെയ്ത ഈ വിളകൾ ആവശ്യക്കാരില്ലാത്തതിനാൽ സൗജന്യമായി നൽകുക വരെ ചെയ്തിട്ടുണ്ടെന്ന് പഴയ കാല കൃഷിക്കാരൻ ഇമ്പിച്ചാലി പറയുന്നു. വായ്‌പയെടുത്തും ഭൂമി പാട്ടത്തിനെടുത്തുമാണ്‌ അധിക കര്‍ഷകരും കൃഷി ചെയ്‌തിരിക്കുന്നത്‌. ലോക്ഡൗൺ കാരണം സ്വന്തമായി കൃഷി ചെയ്യുന്നവരും, ആവശ്യക്കാരില്ലാത്തതും വിലയിടിവിന് കാരണമായെന്ന് കർഷകർ പറയുന്നു. ദിവസേന വിളവെടുക്കുന്നവ മാര്‍ക്കറ്റുകളിലെത്തിക്കുമെങ്കിലും ആരും ഏറ്റെടുക്കാത്തതിനാല്‍ തിരിച്ചുകൊണ്ടുവരേണ്ട അവസ്‌ഥയാണ്‌. നിലവിലുള്ള വിലയില്‍ വിറ്റാല്‍തന്നെ പണിക്കൂലിപോലും കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നില്ല. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും ലോഡുകണക്കിന്‌ മാര്‍ക്കറ്റുകളിലെത്തുന്നതാണ്‌ ചെറുകിട കര്‍ഷകരില്‍ നിന്ന്‌ ഇവ ഏറ്റെടുക്കാന്‍ മൊത്തവ്യാപാരികള്‍ മടിക്കുന്നത്‌. പ്രതീക്ഷയോടെ പച്ചക്കറി കൃഷിയിറക്കിയ അധിക കർഷകരും കടക്കെണിയിലകപ്പെടുമെന്ന ആശങ്കയിലാണ്‌ . photo::. വയലിൽ കൃഷി ചെയ്ത പച്ചക്കറി വിളവെടുക്കുന്ന കർഷകൻ അരി വിതരണം കുറ്റിക്കാട്ടൂർ: പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വാർഡുകളിലേക്ക് നൽകാനുള്ള അരി വിതരണം കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പെരുവയൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ. അബൂബക്കർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.