പെരിങ്ങത്തൂർ: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ കരിയാട് അഭയ തണൽ ഡയാലിസിസ് സൻെററിലെ നഴ്‌സുമാരെ പടന്നക്കര ട്രൂത്ത് വൈ ചാരിറ്റബ്ൾ ട്രസ്റ്റ് ആദരിച്ചു. സൈനുൽ ആബിദാണ് ട്രസ്റ്റിൻെറ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. കൊറോണ വൈറസ് കാരണം നിശ്ചലമായ അവസ്ഥയിൽ ഭൂമിയിലെ മാലാഖമാരെ ആദരിച്ച ട്രൂത്ത് വൈ ട്രസ്റ്റിൻെറ പ്രവർത്തനം വ്യത്യസ്തത പുലർത്തുന്നതാണെന്നും അഭയ, തണൽ ഡയാലിസിസ് സൻെറർ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കെ. സിദ്ദീഖ് മാസ്റ്റർ, കെ.പി. ഉബൈദ്, പി. നിസാർ, എൽ.എം. നജീബ്, പി. റാഷിദ്, ഇ.കെ. അബ്ദുറഹ്മാൻ, പി. ആബിദ് എന്നിവർ സംബന്ധിച്ചു. PGR - kariyad കരിയാട് നഴ്സുമാരെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.