കണ്ണൂരുകാരെ തിരിച്ചുകൊണ്ടുവരാൻ ബസുകൾ വിട്ടുനൽകാം -ശിഹാബ്​ ഷിയ

കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ ജില്ലക്കാരെ തിരികെ കൊണ്ടുവരാൻ ബസുകൾ വിട്ടുനൽകാൻ തയാറെന്ന് ഷിയ ബസുടമ ശിഹാബ് ഷിയ. തളിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹത്തി‍ൻെറതായി 15 ബസുകളാണുള്ളത്. സർക്കാറും ജില്ല ഭരണകൂടവും യാത്രക്കാർക്ക് ആവശ്യമായ പാസ് നൽകിയാൽ അവരെ നാട്ടിലെത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. വേതനം പോലും വാങ്ങാതെ സേവനം നടത്താൻ ജീവനക്കാർ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസുകൾക്ക് ഇന്ധനത്തിന് ആവശ്യമായി വരുന്ന തുക മാത്രം യാത്രക്കാരിൽനിന്ന് ശേഖരിച്ചുനൽകിയാൽ മതി. ജീവനക്കാർക്കും മറ്റും ഒരു ചെലവും നൽകേണ്ടതില്ല -അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ആർ.ടി.ഒയുമായി സംസാരിച്ചതായും ജില്ല കലക്ടറുമായി ചൊവ്വാഴ്ച സംസാരിക്കുമെന്നും ശിഹാബ് ഷിയ പറഞ്ഞു. തക്കാരം റസ്റ്റാറൻറ് ഉടമകൂടിയാണ് ഇദ്ദേഹം. പടം.... sihab shiya bus owner
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.