ശ്രീകണ്ഠപുരം: പയ്യാവൂർ കണ്ടകശ്ശേരി പുഴയോരത്ത് മട്ടന്നൂർ റേഞ്ച് ഓഫിസിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 285 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രിവൻറിവ് ഓഫിസർ പി.കെ. അനിൽ കുമാറിൻെറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫിസർമാരായ വി. ശ്രീനിവാസൻ, ടി.ഒ. വിനോദ്, പി. ശ്രീനാഥ്, പി.വി. റിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കാഞ്ഞിലേരി ഞൊട്ടൂർ ഭാഗത്ത് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ എം.വി. അഷ്റഫിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 80 ലിറ്റർ വാഷ് കണ്ടെടുത്തു. ഞൊട്ടൂരിലെ മോഹനൻെറ വീടിന് പിറകിലെ വിറകുപുരയിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. സിവിൽ എക്സൈസ് ഓഫിസർമാരായ നികേഷ്, വിനേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.