കണ്ണൂര്‍: ഡി.വൈ.എഫ്.ഐ ആരംഭിച്ച 'ഞങ്ങളുണ്ട്' കൃഷിജീവനം പദ്ധതിക്ക് തുടക്കം. നാടാകെ കൃഷി, നാടാകെ നന്മ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പദ്ധതി. 3900 യൂനിറ്റുകളിലാണ് കൃഷി ആരംഭിക്കുന്നത്. ഫേസ്ബുക്ക് പേജ് വഴി കൃഷിയെ അടിസ്ഥാനമാക്കി ക്ലാസുകള്‍ ഒരുക്കും. മുഴുവന്‍ പ്രദേശങ്ങളിലും തരിശുഭൂമികളില്‍ ഉള്‍പ്പെടെ കൃഷി ഒരുക്കും. ജില്ലയിലെ മികച്ച മൂന്ന് കൃഷി തിരഞ്ഞെടുത്ത് കൃഷിജീവനം അവാര്‍ഡ് നല്‍കും. തളിപ്പറമ്പ് ബ്ലോക്ക്തല ഉദ്ഘാടനം ആന്തൂര്‍ മേഖലയിലെ കമ്പില്‍ക്കടവില്‍ ജില്ല സെക്രട്ടറി എം. ഷാജര്‍ നിര്‍വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. പ്രശോഭ്, ആന്തൂര്‍ വില്ലേജ് കൃഷി ഓഫിസര്‍ ടി.ഒ. വിനോദ് കുമാര്‍, കെ. നവീന്‍, വി. പ്രണവ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.