കടലുണ്ടിയിൽ നിരീക്ഷണ കേന്ദ്രം സജ്ജമായി

കടലുണ്ടി: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് കടലുണ്ടിയിൽ നിരീക്ഷണ കേന്ദ്രം സജ്ജമാക്കി. ചാലിയം വട്ടപ്പറമ്പ് ക്രസൻറ് പബ്ലിക് സ്കൂളാണ് കേന്ദ്രീകൃത നിരീക്ഷണത്തിനായി ഒരുക്കിയത്. ഇവിടെ 20 പേർക്കുള്ള സൗകര്യമാണ് ഏർപ്പെടുത്തിയത്. തുടർന്ന് കടലുണ്ടി, മണ്ണൂർ, ചാലിയം ടൗൺ ഭാഗങ്ങളിലും കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ളവർക്കെല്ലാം ഒരാൾക്ക് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ശുചിമുറിയടക്കം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിൽ സൗകര്യമുള്ളവർക്ക് അതിനുള്ള അവസരവും കർശന നിർദേശങ്ങളോടെ നൽകും. പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ, സെക്രട്ടറി കെ.എം. മുഖ്തദിർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പിലാക്കാട്ട് ഷൺമുഖൻ, സി. രമേശൻ, കോവിഡ് കൺട്രോൾ സെൽ ഇൻചാർജ് സി.പി. അഹമ്മദ് ശാക്കിർ, നോർക്ക വെൽഫെയർ പ്രതിനിധി എൻ.വി. ബാദുഷ എന്നിവർ നേതൃത്വം നൽകി. SAT KADA10 കടലുണ്ടി ക്രസൻറ് പബ്ലിക് സ്കൂളിൽ കോവിഡ് കേന്ദ്രീകൃത നിരീക്ഷണ കേന്ദ്രം ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.