കേളകം: കോവിഡ് ബാധ സ്ഥിരീകരിച്ച് ഒരാൾ ചികിത്സ തേടിയ കണിച്ചാർ പഞ്ചായത്ത് പരിധിയിൽ നിന്ന് പരിശോധനക്കയച്ച 11 ടെസ്റ്റുകളുടെയും ഫലം നെഗറ്റിവായതോടെ ഭീതി ഒഴിഞ്ഞു. രോഗബാധിതൻെറയും നേരിട്ട് ഇടപഴകിയ പട്ടികയിലുള്ള 10 പേരുടെയും പരിശോധന ഫലമാണ് നെഗറ്റിവാണെന്ന് അറിഞ്ഞത്. എങ്കിലും നിരവധി പേരുടെ ക്വാറൻറീൻ കാലാവധി കഴിയാനുണ്ട്. ഇവരാരും തന്നെ ക്വാറൻറീൻ കാലാവധി കഴിയും മുമ്പ് പുറത്തിറങ്ങരുതെന്ന് കണിച്ചാർ ആരോഗ്യ വകുപ്പ് ഹെൽത് ഇൻസ്പെക്ടർ അഗസ്റ്റിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.