മാവൂർ: ഗ്രാമപഞ്ചായത്തിൽ പി.എച്ച്.സി അനുവദിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ശനിയാഴ്ച തെങ്ങിലക്കടവ് കാൻസർ ആശുപത്രി കെട്ടിടം സന്ദർശിക്കാെനത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്താണ് ഇക്കാര്യം മന്ത്രിയുെട ശ്രദ്ധയിൽപെടുത്തിയത്. കാൻസർ ആശുപത്രി അഭയകേന്ദ്രമാക്കുകയാണെങ്കിലും ഇവിടെ ശേഷിക്കുന്ന സ്ഥലം പി.എച്ച്.സിക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടും അനുകൂലമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മാവൂരിൽ നിലംപൊത്തിയത് ആയിരക്കണക്കിന് വാഴകൾ മാവൂർ: മാവൂരിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ നിലംപൊത്തിയത് ആയിരക്കണക്കിന് വാഴകൾ. മാവൂർ പാടത്താണ് ഏറ്റവും കൂടുതൽ നിലംപൊത്തിയത്. പള്ളിപ്പറമ്പിൽ വീരാൻകുട്ടി, കള്ളിവളപ്പിൽ ഇസ്മായിൽ, പി.ടി. അബ്ദുുറഹിമാൻ, കൈക്കലാട്ട് വേലായുധൻ, മരക്കാർ ബാവ, സുഗതൻ പൂമംഗലത്ത്, പൈങ്ങാട്ട് അബ്ദുുൽ ഖാദർ, മണ്ണിൽ അബ്ദുല്ല, കൊന്നാര ഫൈസൽ, പുളുക്കോട് ഗഫൂർ, ചിറ്റടി മുഹമ്മദ്, പൂളക്കോട് അനീസ്, അൻവർ പൂളക്കോട്, കെ.ടി. അഹമ്മദ് കുട്ടി പൂളക്കോട്, സി.പി. മുഹമ്മദ്, തോൾകുഴി വിജയൻ എന്നിവരുടെ വാഴകളാണ് നശിച്ചത്. ഒാരോരുത്തർക്കും നൂറുകണക്കിന് വാഴകൾ നശിച്ചിട്ടുണ്ട്. ഊർക്കടവ്, ആയംകുളം, നെച്ചിക്കാട്ടുകടവ്, തെങ്ങിലക്കടവ്, കണ്ണിപറമ്പ് ഭാഗങ്ങളിലും വാഴകൾ വീണിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.