കോഴിക്കോട്: മെഡിക്കൽ കോളജ് ജീവനക്കാരുടെ യാത്രക്ക് കെ.എസ്.ആർ.ടി.സി ഓടിത്തുടങ്ങി. ബുധനാഴ്ച മുതലാണ് കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങിയത്. അഞ്ചു ബസുകളാണ് സർവീസ് നടത്തുന്നത്. രാവിലെ രണ്ട് ട്രിപ്പുകളും വൈകീട്ട് രണ്ടു ട്രിപ്പും അടക്കം ഒരു ബസ് നാലു ട്രിപ്പാണ് ദിവസം ഓടുന്നത്. ആദ്യ ട്രിപ് രാവിലെ ആറിന് തുടങ്ങും. 8.15നാണ് രണ്ടാമത്തേത്. നാലിനും 6.30 നുമാണ് വൈകീട്ടുള്ള ട്രിപ്പുകൾ. മെഡിക്കൽ കോളജിൽനിന്ന് ആരംഭിച്ച് അത്തോളി-ഉള്ള്യേരി-കൊയിലാണ്ടി-ബൈപ്പാസ് വഴി മെഡിക്കൽ കോളജാണ് ഒരു സർവിസ്. മെഡിക്കൽ കോളജ്-ഇരിങ്ങാടൻപള്ളി-മലാപ്പറമ്പ്-ബാലുശ്ശേരി-താമരശ്ശേരി-കൊടുവള്ളി-കുന്ദമംഗലം-മെഡിക്കൽ കോളജ്, മെഡി. കോളജ്-മാവൂർ-മുക്കം-ഓമശ്ശേരി-ആർ.ഇ. സി-മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ്-തൊണ്ടയാട്-രാമനാട്ടുകര-വൈദ്യരങ്ങാടി-ഇടിമുഴിക്കൽ-മെഡിക്കൽ കോളജ്, മെഡി.കോളജ്-കാരന്തൂർ-ചെലവൂർ-വെള്ളിമാടുകുന്ന്-എൻ.ജി.ഒ. ക്വാർട്ടേഴ്സ്-മാനാഞ്ചിറ-മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്-മെഡി.കോളജ് എന്നിങ്ങനെയാണ് മറ്റ് സർവിസുകൾ. ജീവനക്കാരുടെ യാത്രക്കായി ഇതുവരെ മെഡിക്കൽ കോളജിൻെറ വാഹനമായിരുന്നു ഓടിയിരുന്നത്. കൂടുതൽ സൗകര്യങ്ങൾക്കു വേണ്ടിയാണ് കെ.എസ്.ആർ.ടി.സിയുടെ സഹായം ആവശ്യപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.