നാദാപുരം: കോവിഡ് ഉയർത്തുന്ന ആശങ്കകളിൽനിന്ന് കരകയറാൻ പാട്ടിൻെറ കരുതലുമായി എ.കെ. രഞ്ജിത്ത് രചിച്ച 'മുറിവേറ്റുവോ കാലമേ' അതിജീവന ഗാനം. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പുറമേരി മുതുവടത്തൂർ സ്വദേശിയുമാണ് രഞ്ജിത്. പുതിയ പ്രതീക്ഷകൾ പൂവണിയുമെന്നും പുതു ജീവിതം തെളിയുമെന്നും പ്രത്യാശിക്കുന്ന ഗാനം കേരളത്തിനകത്തും പുറത്തുമുള്ള 15 കലാകാരൻമാർ വീടുകളിലിരുന്നാണ് രൂപപ്പെടുത്തിയത്. പഞ്ചാബിൽനിന്നും ചെന്നൈയിൽനിന്നും പോണ്ടിച്ചേരിയിൽനിന്നും ഗായകർ പങ്കുകൊണ്ടു. സമദ് അമ്മാസാണ് സംഗീത സംവിധാനം നിർവഹിച്ചത്. നാജി നിഹാദാണ് എഡിറ്റിങ് നിർവഹിച്ചത്. പഞ്ചാബിൽനിന്ന് ഫഹീദ് അഹമ്മദും ചെന്നൈയിൽനിന്ന് ഹരിത രാജും പോണ്ടിച്ചേരിയിൽനിന്ന് മെഡിക്കൽ വിദ്യാർഥിനി അനുശ്രീ രമേഷും എയർ ഇന്ത്യ കാലിക്കറ്റ് എയർപോർട്ട് ജീവനക്കാരൻ ശ്യാം സായി, കോളജ് ഓഫ് അപ്ലൈഡ് സയൻസ് അധ്യാപകൻ രാംലാൽ ഷമ്മി, ആർക്കിടെക്ച്ചറൽ കൺസൽട്ടൻറ് എ.കെ. ഷംസീർ, കാലിക്കറ്റ് എയർപോർട്ട് സി.എൻ.എൻ മാനേജർ സ്മിത പ്രകാശ്, കെ.എസ്. ശിശിര, കെ.വി. സുരേഷ്, ഇൻസാഫ് അബ്ദുൽ ഹമീദ്, സിയാഫ് ബർദാൻ, ബിജു ആയഞ്ചേരി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. സുവീഷ് വിശ്വ ഓർക്കസ്ട്ര ഒരുക്കിയത്. അവതരണം മന്ത്രി ടി.പി. രാമകൃഷ്ണനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.