കൊടിയത്തൂരുകാരുടെ യു.പി.ആർ ഇന്ന് പടിയിറങ്ങുന്നു

കൊടിയത്തൂർ: 36 വർഷത്തെ അധ്യാപക സേവനത്തിന് ശേഷം യു.പി.ആർ എന്ന യു.പി. അബ്ദുറസാഖ് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽനിന്ന ് പടിയിറങ്ങുന്നു. കൊടിയത്തൂർ ഗവ. യു.പി സ്കൂളിനെ നേട്ടങ്ങളുടെയും മികവിൻെറയും പെരുമയുടെയും ഉയരങ്ങളിലെത്തിച്ചാണ് റസാഖ് മാസ്റ്ററുടെ പടിയിറക്കം. തുടർച്ചയായി ഉപജില്ല, ജില്ല കലോത്സവം, കായികോത്സവം, പരിചയമേളകൾ തുടങ്ങിയവയിൽ സ്കൂളിനെ ഒന്നാമതെത്തിച്ച് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 1984 ജൂലൈയിൽ മലപ്പുറം ജില്ലയിലെ അരീക്കോട് മൈത്ര ജി.യു.പി സ്കൂളിൽ തുടങ്ങിയ അധ്യാപന ജീവിതം തുടർന്ന് മലപ്പുറം ജില്ലയിലെ പുല്ലങ്കോട്, പെരുവള്ളൂർ, കോഴിക്കോട് ജില്ലയിലെ മണക്കാട് ജി.യു.പി.സ്കൂൾ എന്നിവിടങ്ങളിലായിരുന്നു. 1992ൽ ചെറുവാടി ഗവ. യു.പി സ്കൂളിൽ 18 വർഷവും പിന്നീട് 2009 മുതൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ 2015 വരെ അധ്യാപകനായും തുടർന്ന് അഞ്ചു വർഷത്തോളമായി പ്രധാനാധ്യാപകനായും ജോലി ചെയ്തുവരുകയായിരുന്നു. മികച്ച സംഘാടകനും പൊതുപ്രവർത്തകനും കൂടിയായ റസാഖ് അധ്യാപക യൂനിയൻെറ ഉപജില്ല, ജില്ല അധ്യക്ഷൻ, വിവിധ ഉപജില്ല മേളകളുടെ കൺവീനർ, എച്ച്.എം ഫോറം ഉപജില്ല സമിതി എക്സി. അംഗം, എക്കോ അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.