കുന്ദമംഗലം: വേനല്‍ മഴയിലും കാറ്റിലും കുന്ദമംഗലം പഞ്ചായത്തിൽ വ്യാപക കൃഷിനാശം. നൂറുകണക്കിന് വാഴകൾ നിലംപൊത്തി. പ ിലാശ്ശേരി പണിക്കരങ്ങാടി നടുവിലെ അമരക്കാട്ട് രവീന്ദ്രൻെറ നൂറുകണക്കിന് വാഴകൾ നശിച്ചു. നിലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത ഇയാൾക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പഞ്ചായത്തിൻെറ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി വാഴകൃഷി നശിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് പ്രദേശത്ത് മഴയെത്തുടര്‍ന്ന് ശക്തമായ കാറ്റ് വീശിയത്. പലരും ബാങ്കില്‍നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയത്. വാഴക്കുള്ള താങ്ങുകാലുകള്‍ കൃഷിയിടങ്ങളില്‍ എത്തിച്ചിരുന്നു. ഇവ നാട്ടുന്നതിന് മുമ്പേയെത്തിയ വേനല്‍മഴയും കാറ്റും കര്‍ഷകരുടെ പ്രതീക്ഷകൾ തകർത്തു. wed kgm6 കുന്ദമംഗലം പിലാശ്ശേരി പണിക്കരങ്ങാടിയിലെ വാഴത്തോട്ടം കാറ്റിൽ നശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.