തലശ്ശേരി: കോവിഡ് –19 വ്യാപനം തടയാൻ, അടച്ചിട്ട നഗരത്തിൽ ഒറ്റപ്പെട്ടുപോയ നിർധനരെ ജനമൈത്രി പൊലീസ് തലശ്ശേരി സി.ഐ കെ. സനൽ കുമാറിൻെറയും എസ്.ഐ സി. നജീബിൻെറയും നേതൃത്വത്തിൽ കുഴിപ്പങ്ങാട് എം.ഇ.എസ് സ്കൂളിൽ പാർപ്പിച്ചു. എ.എൻ. ഷംസീർ എം.എൽ.എയുടെ നിർദേശപ്രകാരമാണിത്. അത്താഴക്കൂട്ടം സാരഥി ഷംറീസ് ബക്കറാണ് ഫയർഫോഴ്‌സ് സഹായത്തോടെ ഇവരെ സ്കൂളിൽ എത്തിച്ചത്. ഹോമിയോ മെഡിക്കൽ ടീമിലെ ഡോ. വിശ്വജിത്തിൻെറ പരിശോധനയിൽ ആരോഗ്യ നിലവാരം ഉറപ്പുവരുത്തി ഓരോരുത്തരെയും കുളിപ്പിച്ചു വൃത്തിയാക്കിയാണ് സ്കൂൾ ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്നത്. വാർഡ് കൗൺസിലർ എൻ. അജേഷ് ഇവർക്കായി ബോധവത്കരണ ക്ലാസ് നൽകി. നിരാലംബർക്ക് വേണ്ട വസ്ത്രങ്ങൾ തളിപ്പറമ്പ് അത്താഴക്കൂട്ടം സാരഥി ഷഫീഖ് മുഹമ്മദും മറ്റ് അവശ്യസാധനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദും മറ്റ് സൗകര്യങ്ങൾ ടി.എസ്.എസ് അംഗം ശ്രീനിവാസനും ഏർപ്പാടാക്കി. 15 ദിവസത്തേക്കുള്ള പ്രഭാത ഭക്ഷണം ഗ്രീൻ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റിയും ഉച്ചയൂൺ സേവാഭാരതിയും ഡി.വൈ.എഫ്.ഐ തലശ്ശേരി യൂനിറ്റും രാത്രിഭക്ഷണം തലശ്ശേരി യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയും ഏറ്റെടുത്തു. ക്യാമ്പിലെ സൗകര്യങ്ങൾക്കായി മുഴുവൻ സഹകരണവുമായി എം.ഇ.എസ് ഭാരവാഹികളായ സി. ഹാരിസ് ഹാജി, അഹമ്മദ് കുട്ടി, ഫസൽ, യു.വി. അഷ്‌റഫ് എന്നിവരും ഒപ്പമുണ്ട്. പടം.....TLY MLAതലശ്ശേരിയിൽ തെരുവിൽ കഴിയുന്നവർക്കായി എ.എൻ. ഷംസീർ എം.എൽ.എ ബോധവത്കരണം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.