കാർഷികോൽപന്നങ്ങൾ ശേഖരിക്കുന്നതിന് സൗകര്യമൊരുക്കണം ഇരിട്ടി: കർഷകർക്ക് അവരുടെ കാർഷികോൽപന്നങ്ങൾ ശേഖരിക്കുന്നതിനും വിൽക്കുന്നതിനും ആവശ്യമായ അനുമതിയും സൗകര്യങ്ങളും ഉണ്ടാക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനോട് കത്തിലൂടെ ആവശ്യപ്പെട്ടു. റബർ കർഷകർക്ക് വിലസ്ഥിരത ഫണ്ട് കൊടുത്തുതീർക്കുക എന്നത് ഏറ്റവും ആവശ്യമാണ്. കണ്ണൂർ ജില്ലയിൽനിന്ന് കർണാടകയിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനുള്ള നടപടി കൂടുതൽ ലളിതമാക്കണം. വായ്പകൾക്ക് മൊറട്ടോറിയം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷകൾ നൽകുന്നതിനുള്ള വ്യവസ്ഥ ഒഴിവാക്കണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.