തീറ്റയില്ലാതായതോടെ അടുക്കളക്കോഴി വളർത്തൽ പ്രതിസന്ധിയിൽ എടക്കാട്: കുടുംബശ്രീ, പഞ്ചായത്ത്, അയൽക്കൂട്ടം പോലുള ്ള സംവിധാനങ്ങളിൽ ഗ്രാമീണ മേഖലയിൽ കുടുംബത്തിലെ വീട്ടമ്മമാർ സ്വന്തം വീട്ടിൽ നടത്തുന്ന ചെറുകിട കോഴിവളർത്തൽ സംവിധാനം കോഴിത്തീറ്റ കിട്ടാതെ പ്രതിസന്ധിയിലാവുന്നു. കോവിഡ്-19 ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കോഴിത്തീറ്റകളുടെ വരവ് നിലച്ചതും നിലവിൽ കോഴിത്തീറ്റ, വിൽക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിൽ കോഴിത്തീറ്റയുടെ സ്റ്റോക്ക് തീർന്നതുമാണ് വീടുകളിൽ കോഴി വളർത്തുന്ന വീട്ടമ്മമാരെ പ്രതിസന്ധിയിലാക്കിയത്. ഗ്രാമപഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളാണ് സ്വന്തം വീട്ടിൽ ചെറിയ കൂടുകൾ നിർമിച്ച് കോഴികളെ വളർത്തുന്നത്. വളർത്തുന്ന കോഴികളിൽനിന്ന് കിട്ടുന്ന മുട്ടകൾ തൊട്ടടുത്ത വീട്ടുകാർതന്നെ വാങ്ങിക്കൊണ്ടുപോവുകയാണ് പതിവ്. ഇപ്പോൾ നാട്ടിൻപ്രദേശത്തെ ഹോട്ടലുകൾ പൂട്ടുകയും നാട്ടിൽ കല്യാണവും മറ്റു ചടങ്ങുകളും ഒന്നുംതന്നെ നടക്കാതാവുകയും ചെയ്തതോടെ അതുവഴി വരുന്ന ആഹാരവേസ്റ്റും കിട്ടാതായിരിക്കുകയാണ്. ഇതുകാരണം വീട്ടിലെ കോഴിവളർത്തൽ സംവിധാനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ പകച്ചിരിക്കുകയാണ് വീട്ടമ്മമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.