അർബുദ രോഗികൾക്ക് നിയന്ത്രണം

അർബുദരോഗികൾക്ക് നിയന്ത്രണം തലശ്ശേരി: കോവിഡ്-19 രോഗവ്യാപനത്തി‍ൻെറ പശ്ചാത്തലത്തിൽ മലബാർ കാൻസർ സൻെറർ തുടർ ചിക ിത്സക്കു വരുന്ന രോഗികൾക്കും സന്ദർശകർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. അർബുദരോഗികൾ മറ്റുള്ളവരുമായി ഇടപഴകുമ്പോഴും യാത്രചെയ്യുമ്പോഴും കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് രോഗബാധ അർബുദരോഗികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നുള്ളതിനാലും അത് രോഗിയെ അത്യാഹിത സാഹചര്യങ്ങളിലേക്ക് എത്തിക്കുമെന്നതിനാലും രോഗികൾ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇപ്പോഴത്തെ രോഗവ്യാപനവും ലോക്ഡൗണും കണക്കിലെടുത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കുന്നു. ഏകദേശം 100 ഓളം രോഗികളുടെ ചികിത്സ മുടക്കംകൂടാതെ പൂർത്തിയാക്കാൻ സ്ഥാപനം എല്ലാ പരിശ്രമങ്ങളും നടത്തിവരുന്നുണ്ട്. പുതുതായി മലബാർ കാൻസർ സൻെററിൽ ചികിത്സ തേടാൻ ആഗ്രഹിക്കുന്ന രോഗികൾക്കായി ഒരു പ്രത്യേക വാട്സ്ആപ് നമ്പർ (9188202602) ഏർപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.