സഹകരണ സംഘങ്ങളെ സർക്കാർ സംഭരണ ഏജൻസികളാക്കി

മലയോര മേഖലകളിലെ കശുവണ്ടി കര്‍ഷകര്‍ക്ക് ആശ്വാസം പേരാവൂർ: യതോടെ മലയോര മേഖലകളിലെ കശുവണ്ടി കര്‍ഷകര്‍ക്ക് ആശ്വാ സം. ലോക്ഡൗണിനെ തുടർന്ന് മലഞ്ചരക്ക് വ്യാപാരികൾ കടകൾ അടച്ചത് കർഷകർക്ക് തിരിച്ചടിയായിരുന്നു. 95 രൂപക്ക് കഴിഞ്ഞ ദിവസം വരെ വിൽപന നടത്തിയ കശുവണ്ടി 60 രൂപക്ക് വരെ വാങ്ങാനും ലാഭക്കൊതിയന്മാരുണ്ടായി. കർഷകരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യാൻ വട്ടമിട്ട ഇക്കൂട്ടർക്കും സർക്കാർ നീക്കം തിരിച്ചടി നൽകി. കർഷകരിൽ നിന്നും ഗുണമേന്മയുള്ള കശുവണ്ടി 90 രൂപക്കാണ് സർക്കാർ നിശ്ചയിച്ച സഹകരണ സംഘങ്ങൾ സംഭരിക്കുക. കര്‍ഷകര്‍ക്ക് ഏപ്രിൽ ഒന്നുമുതൽ കൊട്ടിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, കേളകം സര്‍വിസ് സഹകരണ ബാങ്ക്, മണത്തണ സര്‍വിസ് സഹകരണ ബാങ്ക്, പേരാവൂര്‍ റീജനല്‍ ബാങ്ക്, മുഴക്കുന്ന് സര്‍വിസ് സഹകരണ ബാങ്ക്, കോളയാട് സര്‍വിസ് സഹകരണ ബാങ്ക്, പുന്നാട് സര്‍വിസ് സഹകരണ ബാങ്ക്, ഉളിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക്, ആറളം സര്‍വിസ് സഹകരണ ബാങ്ക്, കോളിത്തട്ട് സര്‍വിസ് സഹകരണ ബാങ്ക്, നുച്യാട് സര്‍വിസ് സഹകരണ ബാങ്ക്, ആനപ്പന്തി സര്‍വിസ് സഹകരണ ബാങ്ക് തുടങ്ങിയ മലയോര മേഖലകളിലെ സഹകരണ സംഘങ്ങളുടെ നിശ്ചയിച്ച ഡിപ്പോകളിലൂടെ കശുവണ്ടി വില്‍ക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.