പെട്രോൾ പമ്പുകൾക്ക്​ നിയന്രതണം

പെട്രോൾ പമ്പുകൾക്ക് നിയന്ത്രണം കണ്ണൂർ: കോവിഡ് പ്രതിരോധത്തി‍ൻെറ ഭാഗമായ ലോക്ഡൗൺ പശ്ചാത്തലത്തിൽ പെട്രോൾ പമ്പുകൾക്ക് നിയന്ത്രണം. എല്ലാ പമ്പുകളും ഇനി ദിവസവും തുറക്കില്ല. അടുത്തടുത്ത പമ്പുകൾ ഇനി മാറിമാറി ഒന്നിടവിട്ട ദിവസങ്ങളിലാവും തുറക്കുക. ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതി‍ൻെറ ഭാഗമായി തിങ്കളാഴ്ച നഗരങ്ങളിലെയും മറ്റും പമ്പുകൾ നിശ്ചിത ദൂരപരിധി കണക്കാക്കി അടച്ചിട്ടു. ലോക്ഡൗൺ നിലവിൽ വന്നതോടെ വാഹനങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. നഗരത്തിലെ പമ്പുകളിൽ ദിവസം 1000 ലിറ്റർപോലും വിൽപന നടക്കുന്നില്ല. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് പമ്പുകളുടെ പ്രവർത്തനസമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.